കൊലപാതകശ്രമം പ്രതി പിടിയിൽ
കുന്നിക്കോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വിളക്കുടി ധർമ്മപുരി ആലിയാട്ട് മേലതിൽ വീട്ടിൽ നൗഷാദ് മകൻ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് സനോജ്. മുൻപ് യുവാവുമായുണ്ടായ തർക്കത്തിന്റെ പേരിൽ പ്രതിയുടെ വീടിന് സമീപത്തുള്ള വിളക്കുടി വില്ലേജിൽ പാപ്പാരംകോട് റോഡിൽ കൂടി വീട്ടിലേക്ക് നടന്നുപോയ യുവാവിനെ പ്രതി കൈയ്യിൽ കരുതിയിരുന്ന മരകായുധമുപയോഗിച് യുവാവിന്റെ തലക്കടിച്ചു പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു ചികിത്സയിലാണ്. കുന്നിക്കോട് എസ് ഐ മാരായ സാബു, ഷാനവാസ്, സന്തോഷ് എസ് സി പി ഓ മാരായ ബിനു, ഷമീർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





