Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്
Kerala News

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്

By News Desk
16 March 2026 1 Min Read
Comments Off on മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്

സംസ്ഥാനത്ത്   നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും.

ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സ്വീകരിക്കും.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല

വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.

മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ
കുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.

പള്ളികള്‍, ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികൾ   , മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.

സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത്  പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല.

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

Author

News Desk

Follow Me
Other Articles
Previous

ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ

Next

ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ

Recent Posts

  • Alawin guide complet : bonus, paiement, inscription et jeu responsable 6 May 2026
  • Unser besten Online Casino Provision Angebote Brd freie Spins auf Eye Of Horus 2026 6 May 2026
  • Slots com Trinocasino login registrering dinheiro virkelig: as slots que mais pagam RTP +97% 6 May 2026
  • Online-Casino fortil Rigtige Penge Trinocasino sportsbonus inden for Danmark 6 May 2026
  • Maria Kasino Opptil 5000 kr inden for casinobonus + 100 Ingen depositum Xon Bet 2025 free spins 6 May 2026
  • Vederlagsfri Spilleban Bonus hvis ikke indbetaling YoyoSpins id login 2026 6 May 2026
  • New Canadian Online Casinos Bring Fresh Faces to Seamless Mobile Gaming 6 May 2026
  • Mobile-Exclusive Promotions and Its Marketing Strategy: Boosting Engagement and Loyalty 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • Australian Interactive Gambling Act Restrictions regarding Online Casinos: A Detailed Guide 5 May 2026
  • Casino Online Ohne Limit im Uberblick: alles, die Casinofans beachten mussen 5 May 2026
  • Navigating online casinos australia with ease: what casual players really notice 5 May 2026
  • mostbet platformasında sadə dizaynın oyunçu seçimlərinə təsiri 5 May 2026
  • Veilige stappen en onverwachte wendingen bij goksites voor de beginnende speler 5 May 2026
  • Ονλάιν online casino στην Ελλάδα χωρίς ταυτοποίηση στην Ελλάδα 5 May 2026
  • Coronavirus disease 2019 5 May 2026
  • Tout sur Lola jack 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • How NetEnt Revolutionized Live Casino Dealer Games 5 May 2026
  • Casino ohne lugas zeigt, wie klare Bedienung und Sicherheit beim Spielen zusammenfinden 5 May 2026
  • Learning about the house advantage Using RTP in Casino Game Choices 5 May 2026
  • Children Using Online casinos Without Adequate Age Verification 5 May 2026
  • tc-check-https://test1.com 5 May 2026
  • Unleashing Unmatched Brilliance Through Legendplay Sports Magic 4 May 2026
  • Strategisk Spionage og Uventede Gevinster ved Spybet 4 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme