25 May 2026
പ്രമുഖ സോഷ്യലിസ്റ്റ് കണ്ണoതോടത്ത് ജനാർദ്ദനൻ നായർ സ്മാരക വായനശാല ഗ്രന്ഥശാല യാഥാർത്ഥ്യമാകണം.

കൊല്ലം: പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനും ആയിരുന്ന കണ്ണംതോടത്തിൻ്റെ പേരിൽ കുരീപ്പുഴ കൊച്ചാലുംമൂട്ടിൽ പ്രവർത്തിച്ചുവന്ന വായനശാല ഗ്രന്ഥശാല അനാഥമായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തൃക്കടവൂർ ഭാഗം ഗ്രാമപഞ്ചായത്ത് ആയിരുന്നകാലത്ത് ഈ സാംസ്‌കാരിക നിലയം പഞ്ചായത്ത് ഏറ്റെടുക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള പുസ്തകങ്ങൾ സംരക്ഷിക്കുന്നതിന് ഒരു പാർടൈം ലൈബ്രറേറിയനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നാളുകളിൽ ഈ ജീവനക്കാർ പ്രമോഷനായി പോയതിനെ തുടർന്ന് സാംസ്‌കാരിക നിലയം അനാഥമായി. ഇപ്പോൾ സ്ഥലം കൊല്ലം കോർപ്പറേഷൻ പരിധിയിലുമാണ്. കെട്ടിടം തകർന്നടിഞ്ഞു പുസ്തകങ്ങളും ഉപകരണങ്ങളും നശിച്ചു ഇപ്പോൾ സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുകയാണ്. അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.