കോൺഗ്രസ് സീറ്റ് വിഭജന ചർച്ച കഴിയുന്നതോടെ ധാരാളം നേതാക്കൾ ബിജെപിയിൽ ചേരും. ഇടതുപക്ഷത്തേക്കും ഒഴുക്ക് തുടരും.
തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് വിഭജന ചർച്ച കഴിയുന്നതോടെ ധാരാളം നേതാക്കൾ ബിജെപിയിൽ ചേരും. ഇടതുപക്ഷത്തേക്കും ഒഴുക്ക് തുടരും.നേതാക്കൾ തമ്മിലെ അനൈക്യം കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകും. ആരാവും മുഖ്യമന്ത്രി എന്ന നിർദ്ദേശം പരിഹരിക്കാൻ കഴിയാതെ വരുന്നതോടെ പ്രശ്നങ്ങൾക്ക് തുടക്കമാകും. സതീശനോ , രമേശോ, വേണുഗോപാലോ അതോ ഇതിലും വലിയ നേതാക്കൾ വരാൻ സാധ്യതയുണ്ടോ എന്ന് പറയുന്നത് അധികമാകും. എന്നാൽ വേണുഗോപാലിൻ്റെ സാധ്യത തള്ളിക്കളയാനാകില്ല. സീറ്റ് ചർച്ച കഴിയുമ്പോൾ സീറ്റ് മോഹികൾ പടിയിറങ്ങാനും സാധ്യതയുണ്ട്.ഈ അവസരത്തിൽ ഒരു ഭരണമാറ്റം അസാധ്യമാണ്. വരും മണിക്കൂറിൽ അതറിയാൻ കഴിയും.





