മറന്ന് പോകാൻ പാടില്ലാത്ത മറ്റൊരു പേരാണ് മേഘശ്രീയുടേത്.. പ്രിയപ്പെട്ട വയനാട് ജില്ലാ കളക്ടർ.
വയനാട് ഉരുൾ പൊട്ടിയ ആ മാസമാണ് അവർ ജില്ലയുടെ ചാർജ് ഏറ്റെടുക്കുന്നത്.
തീർത്തും പുതിയ പ്രദേശം.. പുതിയ സാഹചര്യങ്ങൾ..
മലയാളം സംസാരിയ്ക്കാൻ തന്നെ പഠിച്ചു വരുന്നേയുള്ളൂ..
പക്ഷേ അവരുടെ കഴിവിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ടായിരുന്നു..
രക്ഷാ പ്രവർത്തനം മുതൽ പുനരധിവാസം ഒന്നാം ഘട്ടം പൂർത്തിയാകുന്ന ഈ നിമിഷം വരെ അവരുടെ കൈകളിലൂടെയാണ് ഒരു സംവിധാനം വേഗതയോടെ പ്രവർത്തിക്കുന്നത്.
ഒട്ട് മിക്ക ജില്ലകളിലെയും കളക്ടർമാർക്ക് സ്ഥാന ചലനം സംഭവിച്ചപ്പോൾ മേഘശ്രീയെ വയനാട്ടിൽ തന്നെ നില നിർത്തി.
ഈ ഗവണ്മെന്റ് എന്താഗ്രഹിച്ചോ അതേ രീതിയിൽ അങ്ങേയറ്റം സഹാനുഭൂതിയോടെ അവർ ജനങ്ങൾക്കൊപ്പം നിന്നു..
ഗവണ്മെന്റിന്റെ ആസൂത്രണങ്ങൾ അവർ വിഭാവനം ചെയ്യുന്ന അതേ രീതിയിൽ നടപ്പിലാക്കി.
ഫലമെന്താണ്..
ഏറ്റവും മികച്ച റിസൾട്ട് തന്നെ കിട്ടി.
ദുരിത ബാധിതർക്ക് ഏറ്റവും മികച്ച സഹായങ്ങളും ജീവിത സാഹചര്യങ്ങളും ലഭിച്ചു..
ജനങ്ങൾ അവർക്ക് കിട്ടിയ സ്നേഹം അതിനേക്കാൾ മടങ്ങായി തിരിച്ചു കൊടുക്കുകയും ചെയ്തു.
ഇതൊരു പരസ്പരമുള്ള പ്രക്രിയയാണ്…
”നല്ല സംവിധാനത്തിൽ നിന്നും നല്ല കാഴ്ചപ്പാടുള്ള സർക്കാരിൽ നിന്നും നല്ല ഉദ്യോഗസ്ഥർ സൃഷ്ടിക്കപ്പെടുന്നു.. അവർക്ക് ആത്മ വിശ്വാസത്തോടെ അവരുടെ കഴിവുകൾ ഇമ്പ്രൂവ് ചെയ്യാൻ കഴിയുന്നു. ജനങ്ങൾക്ക് വേണ്ടി പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നു.
മറിച്ചു ഗവണ്മെന്റ്നും ഇത്തരം മികച്ച ഉദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റർമാർ നല്ല പേര് ഉണ്ടാക്കി കൊടുക്കുന്നു. അവരുടെ പദ്ധതികൾ, വിഷനുകൾ വിജയത്തിലെത്തിക്കാൻ സാധിക്കുന്നു..
ഏത് വെല്ലുവിളികളും സർക്കാരിന് ഇവരെ വെച്ച് കൊണ്ട് തന്നെ ധൈര്യപൂർവ്വം ഏറ്റെടുക്കാൻ സാധിക്കുന്നു.
ഇക്കാര്യത്തിൽ ഇങ്ങിനെയുള്ള ഒരു ടീമിനെ വളർത്തി കൊണ്ട് വരുന്നതിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കഴിവ് അസാധ്യം തന്നെയാണ്..
പ്രളയം, കോവിഡ്, തുടങ്ങിയ ദുരന്തങ്ങൾ,,
ലൈഫ് മിഷൻ, ഗെയിൽ, വിഴിഞ്ഞം തുറമുഖം മുതൽ വികസനങ്ങൾ എല്ലാറ്റിലും ഇതൊക്കെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ നല്ലൊരു ടീമിനെ അങ്ങേര് വാർത്തെടുത്ത് വെച്ചിട്ടുണ്ട്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





