Home / Kerala News / വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ

വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ

കണ്ണൂർ: ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി വടക്കൻ മലബാറിലെ ആദ്യത്തെ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. വയറുമായി ബന്ധപ്പെട്ട സങ്കീർണ്ണ രോഗങ്ങൾക്കും ലിവർ ട്യൂമറുകൾക്കും ശസ്ത്രക്രിയകളില്ലാതെ, വേദന കുറഞ്ഞതും മുറിവുകളില്ലാത്തതുമായ ആധുനിക ചികിത്സാ സംവിധാനമാണ് ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്ററിലൂടെ ലഭ്യമാകുക. ഡേ കെയർ രീതിയിൽ ചികിത്സ പൂർത്തിയാക്കി അതേ ദിവസം വീട്ടിലേക്ക് മടങ്ങാനാകുന്ന സൗകര്യവും രോഗിക്ക് ഇതിലൂടെ സാധ്യമാകും. കരൾ രോഗങ്ങൾ, സിറോസിസ്, ഒബ്സ്ട്രക്ടീവ് ജോണ്ടിസ്, പിത്താശയ സംബന്ധമായ അസുഖങ്ങൾ, ലിവർ ബയോപ്സി തുടങ്ങിയ വിവിധ ചികിത്സകൾ ഇവിടെ വിദഗ്ധരുടെ നേതൃത്വത്തിൽ ലഭ്യമാകും. ഇന്റർവെൻഷണൽ റേഡിയോളജി ഡോക്ടറായ ഡോ. പ്രസാദ് ടി.വി, ഗ്യാസ്‌ട്രോ ഡോക്ടർമാരായ ഡോ. ശ്രീകാന്ത് അപ്പസാനി, ഡോ. ഗൗരവ് ബാബർ, ഡോ. മുഹമ്മദ് യാസിദ് സി.എം, സർജിക്കൽ ഗ്യാസ്‌ട്രോ ഡോക്ടർമാരായ ഡോ. സമേഷ് പത്മൻ, ഡോ. ജെയ്സൺ തോമസ് എന്നിവരാണ് കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്.
ഉദ്ഘാടനം കിംസ് ശ്രീചന്ദ് മെഡിക്കൽ ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. പി. രവീന്ദ്രൻ നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യയും വിദഗ്ധ ചികിത്സയും ഒന്നിക്കുന്ന ഈ പുതിയ കേന്ദ്രം വടക്കൻ കേരളത്തിലെ ആരോഗ്യരംഗത്തിന് വലിയ മുന്നേറ്റമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ക്ലസറ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ അധ്യക്ഷത വഹിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി ഡോക്ടറായ ഡോ. പ്രസാദ് ടി.വി, ഡോക്ടർമാരായ ഡോ. സമേഷ് പത്മൻ, ഡോ. മുഹമ്മദ് യാസിദ് സി.എം, ജയ്സൺ തോമസ്, ഗൗരവ് ബാബർ, ഡോ. പ്രഫുല, ചേംബർ മുൻപ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിക എന്നിവർ പങ്കെടുത്തു.