Home / Kerala News / Kochi / പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ .

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ .

 

 

 

നരേഷ് കുമാര്‍ കുന്നിയൂര്‍ -ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍
എസ് സജീവ് -ജനറല്‍ സെക്രട്ടറി

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാനായി നരേഷ് കുമാര്‍ കുന്നിയൂരിനെയും ജനറല്‍ സെക്രട്ടറിയായി എസ്. സജീവിനെയും എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. വി.വി.ഹാപ്പി, ആര്‍.രമേശ്, പി.ശ്രീകുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഡി.ബിനില്‍, എന്‍.കൃഷ്ണകുമാര്‍, വി.കെ.മധു (സെക്രട്ടറിമാര്‍) എം.എസ്.സുഗൈദകുമാരി (ട്രഷറര്‍), ബിന്ദുരാജന്‍, എസ്.പി.സുമോദ്, ജെ.ഹരിദാസ്, സി.എ.അനീഷ്, കെ.അജിന, വി.ബാലകൃഷ്ണന്‍, ആര്‍.സിന്ധു, ആര്‍.ഹരീഷ്‌കുമാര്‍, ഹുസൈന്‍ പതുവന, കെ.സി.സുരേഷ് ബാബു, വി.ജെ.മെര്‍ലി, വിനോദ്.വി.നമ്പൂതിരി, പി.എന്‍.ജയപ്രകാശ്, കെ.ബി.അനു (സെക്രട്ടറിയേറ്റ്അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ശമ്പളപരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ അംഗീകരിച്ചു.കൺവെൻഷൻ സി.പി ഐ സംസ്ഥാന അസി. സെക്രട്ടറി പി. പി സുനീർ എം.പി ഉദ്ഘാടനം ചെയ്തു.