KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി.
തിരുവനന്തപുരം:കേരളത്തിലെ സർക്കാർ , അർദ്ധ സർക്കാർ, ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം കുടിശ്ശിക നിന്ന ക്ഷാമബത്ത പൂർണ്ണമായും അനുവദിച്ച സാഹചര്യത്തിലും, സർക്കാർ ഉടമസ്ഥതയിലുള്ള പ്രധാന സേവന മേഖലയായ KSRTC യിലെ ജീവനക്കാർക്ക് മാത്രം ക്ഷാമബത്ത പ്രഖ്യാപിക്കാത്തത് നീതികരിക്കാനാകാത്ത നടപടിയാണ്.
2020 ജനുവരി മുതൽ 2025 ജൂൺ വരെ 12 ഗഡു കുടിശ്ശിക മുൻപ് ഒരു കാലത്തുമുണ്ടാകാത്തതാണ്. 2021 മുതൽ അടിസ്ഥാന ശമ്പളം മാത്രം കൈപ്പറ്റുന്ന മറ്റൊരു സർക്കാർ മേഖലയും ചൂണ്ടിക്കാണിക്കാനുമായില്ല.
മുൻ കാലയളവുകളിൽ നിന്നും നടത്തിപ്പിലും വരുമാനത്തിലും ഏറെ മെച്ചപ്പെട്ട സ്ഥാപനമാണ് KSRTC . അതിൻ്റെ ഭാഗമായ പരിഗണന ജീവനക്കാർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും 11 വർഷമായി കുടിശ്ശിക ആയി നിൽക്കുന്ന പെൻഷൻ പരിഷ്കരണം നടപ്പിലാക്കാൻ തയ്യാറാകണമെന്നും AITUC സംസ്ഥാന ഭാരവാഹി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അമേരിക്കൻ–ഇസ്രയേൽ സാമ്രാജ്യത്വ ഭീകരരുടെ ഇറാൻ അധിനിവേശത്തിനെതിരെ എ ഐ ടി യു സി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലികൾ നടത്തും.
കുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികമാളുകളെ കൊലപ്പെടുത്തി ലോക സമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുദ്ധ കൊതിയനായ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്തുവാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഐടിസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും അഭ്യർത്ഥിച്ചു
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





