സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി
ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി.
ഇമ്പിച്ചി ബാവയും ടി.ശിവദാസമേനോനും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കടത്തുകാരന്‍ ഇരിക്കുന്നത്. നിരവധി മഹാന്മാര്‍ ഇരുന്ന കസേര യാണിത്. നല്ല രീതിയില്‍ സംസാരി ക്കുന്ന രണ്ട് സഖാക്കളെ കണ്ടാല്‍ അവരെ ശത്രുക്കളാക്കുകയാണ് ജില്ലാ സെക്രട്ടറിയുടെ പണി. എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ തമ്മില്‍ തെറ്റി ക്കാന്‍ സാധിക്കുന്നത്. ജില്ലാ സെക്രട്ടറി യോടുള്ള വിരോധം മൂലം പലരും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലേക്കും ലീഗി ലേക്കുമായി പലരും കൂടുമാറിയെന്ന് മുൻ എം എൽ എയും സിപിഎം നേതാ വുമായ പി കെ ശശി. കോടിയേരി സഖാക്കളെ ചേർത്തുനിർ ത്തിയിരുന്നു എന്നും. എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തി ലേറെ പേർ പങ്കെടുത്ത പാലക്കാട് ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മ സംഘടിപ്പിച്ച കൺവെൻഷനിലാണ് ശശിയുടെ കടുത്ത വിമർ ശനങ്ങൾ.
ഏഴ് ജില്ലാ കമ്മിറ്റി അംഗങ്ങൾ അട ക്കമുള്ള നേതാക്കൾ ഒപ്പമുണ്ടെന്ന് ശശി പറഞ്ഞു. പാലക്കാട് നടക്കുന്നത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. ആരും പാർട്ടിക്ക് പുറത്തുവന്നതല്ല എന്നും ഈ അവസ്ഥ ജില്ലാ നേതൃത്വം ഉണ്ടാക്കിയതാണെന്നും അദ്ദേഹം തുറന്നടിച്ചു.
സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്. ആത്മാഭിമാന മുള്ള വിപ്ലവകാരികളുടെ കൺവെൻ ഷൻ.ഭരണത്തിൻ്റെ സ്വാധീനം ഉപയോ ഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെയും കഞ്ചാവു കേസിലേയും പ്രതികൾ പാർട്ടിയിലേ ക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരം താഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺ വെൻഷനിൽ പങ്കെടുക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അതൃപ്തരായ സിപിഎം പ്രവർത്തക രുടെ ഒരു കൺവെൻഷൻ വെച്ചാൽ കോട്ട മൈതാനം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുദ്രാ വാക്യം വിളി കളോടെയാണ് ശശിയെ സ്വീകരിച്ചത്.





