മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി.
റിയാദ്: പ്രവാസി മലയാളി സമൂഹത്തെയടക്കം നടുക്കിയ റിയാദ് ഹാരയിലെ ആ ദാരുണമായ സംഭവത്തിന് ഇരയായ ദമ്പതികള്‍ ഇന്ന് അന്ത്യയാത്രയാകുന്നു.. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരുടെ ഭൗതികശരീരങ്ങളാണ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്നത്..
കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയിലാണ് റിയാദിലെ ഹാരയിലുള്ള താമസസ്ഥലത്ത് പ്രഭാകറിനെയും, ഭാര്യയായ ശ്രീദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദാരുണമായ ഈ മരണവാർത്ത ആന്ധ്രയിലെ ഇവരുടെ ജന്മനാടിനെ മാത്രമല്ല, റിയാദിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ തളർത്തിയിരുന്നു..
വ്യാഴാഴ്ച പുലർച്ചെ ഒന്നിന് റിയാദിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നത്.
ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (17) വെള്ളിയാഴ്ച രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും..
‘തന്റെ മാതാപിതാക്കളുടെ മരണത്തിന് തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഈ പതിനഞ്ചുകാരനും ജീവനൊടുക്കിയത് നോവുന്ന ഓർമ്മയാകുന്നു.’
സൗദിയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്ന പ്രഭാകർ ഗാലി രവി, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു. ഒരു കുടുംബം മുഴുവൻ ഇത്തരത്തിൽ ഇല്ലാതായത് വലിയ ആഘാതമാണ് പ്രവാസി സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ സൗദി പോലീസ് വിശദമായ അന്വേഷണം തുടർന്നു വരികയാണ്..
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





