അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു
മലപ്പുറം :ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. നൈപുണ്യ മത്സരങ്ങള്‍, വിവിധ ക്ലാസുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ പരിപാടി ഉദ്ഘാടനം ചെയ്തു.
ജെ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി. ദീപ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുഫീദ, നിര്‍ഭയ വോളണ്ടിയര്‍ ജലജ എന്നിവര്‍ ക്ലാസെടുത്തു. മലപ്പുറം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഫാത്തിമ കൂരി, ജെ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രം ഓഫീസര്‍സ് പി.ടി. സാജിത, മുജീബ് റഹ്മാന്, സ്മിഷ മോഹനന്, ബേബി കമലം, രജനി, ഹബീബ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





