സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച പോലീസ് സേനാംഗങ്ങൾക്ക് നൽകിവരുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊല്ലം സിറ്റി പോലീസ് മേധാവിക്കും മുൻ മേധാവിമാർക്കും കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പുരസ്‌കാരങ്ങൾക്ക് അർഹരായി. കണ്ണൂർ റൂറലിലെ പയ്യാവൂർ സ്റ്റേഷനിൽ 2024 രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മികവിന് കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത.എം ഐ പി എസിനും 2024 ൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നടപ്പിലാക്കിയ പരിശീലന പ്രവർത്തനങ്ങളുടെ മികവിന് മുൻ മേധാവിയായിരുന്ന കിരൺ നാരായണൻ ഐ.പി.എസിനും കരുനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലെ അന്വേഷണത്തിന്റെ നേതൃത്വ മികവിന് 2024 ൽ കൊല്ലം സിറ്റി പോലീസ് മേധാവിയായിരുന്ന ചൈത്ര തെരേസ ജോൺ ഐ.പി.എസിനെയും പുരസ്‌കാരങ്ങൾക്ക് അർഹരാക്കി. കരുനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതക കേസിന് അന്വേഷണ ചുമതല വഹിച്ചിരുന്ന കരുനാഗപ്പള്ളി എ.എസ്.പി ആയിരുന്ന അഞ്ജലി ഭാവന ഐ.പി.എസിനും കരുനാഗപ്പള്ളി ഇൻസ്‌പെക്ടറായിരുന്ന ബിജു.വി സബ് ഇൻസ്‌പെക്ടർ മാരായിരുന്ന ഷമീർ, കണ്ണൻ, ഷാജിമോൻ, വേണുഗോപാൽ സീനിയർ സിപിഒ മാരായിരുന്ന രാജീവ് കുമാർ, ഹാഷിം സി.പി.ഒ മാരായ അനിത മോൾ, നൗഫൻ ജാൻ എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ഓച്ചിറയിൽ 2017 രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതിക്കെതിരെ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി, വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ വിദേശ രാജ്യത്ത് ചെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങി നൽകിയതിന് ഓച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന പ്രകാശ്.ആറിനെയും ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരത്തിന് അർഹനാക്കി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഢ ചന്ദ്രശേഖർ ഐ.പി.എസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





