ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58)വാഹനാപകടത്തിൽ മരിച്ചു.
തിരുവനന്തപുരം:ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർകാക്കാമൂല കാരിക്കുഴിരോഹിണിയിൽ കെ ഗോപകുമാർ(ഗോപൻ കൃഷ്ണ, 57) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
തിരുവനന്ത പുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ അഡിഷണൽ എസ്.ഐയായ ഭാര്യ ബിന്ദുവിന് സാരമായി പരിക്കേറ്റു. ബിന്ദുവിനെ കിള്ളിപ്പാലത്ത് സ്വകാര്യആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഇന്നലെ രാവിലെ 9.50ന് കരമന-കളിയിക്കാവിള റോഡി ൽ കാരയ്ക്കാമണ്ഡപത്തിന് സമീപത്തായിരുന്നു അപകടം.കാക്കാമൂലയിലെ വീട്ടിൽ നി ന്ന് സ്കൂട്ടറിൽ ഇരുവരും ഓഫീ സിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗോപകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഓ വർടേക്ക് ചെയ്തുവന്ന കെ.എസ്. ആർ.ടി.സിബസ്ഇടിക്കുകയായി രുന്നു. സ്കൂട്ടർ മറിഞ്ഞതോടെഗോപകുമാറും ഭാര്യയും ഇരുവശത്തേക്കും തെറിച്ചു വീണു.ബസിന്റെ പിൻചക്രത്തിനടിയിൽപ്പെട്ട ഗോപകുമാറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉട്ൻ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈയ്ക്ക് പ രിക്കേറ്റ ബിന്ദുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അപകടത്തിന്റെ സി.സിടിവി ദൃശ്യങ്ങൾപൊലീസ് ശേഖരിച്ചു. എല്ലാദിവ സവും ഭാര്യയെ ഓഫീസിലാക്കിയ ശേഷമാണ് ഗോപകുമാർ ഓഫീ സിലെത്തുന്നത്. ഇന്നലെയും ഓഫീസുകളിലേക്ക് പോകാൻ ഇരുവരും ഒരുമിച്ച് ഇറങ്ങിയതായിരുന്നു. മകൾ: ഗോപിക (കെ-ഫോൺ).
ഗോപകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനം. സംസ്കാരം ഉ ച്ചയ്ക്ക് 12.30ന് കാക്കാമൂലയിലെ വീട്ടുവളപ്പിൽ.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





