Home / Trending / സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു .

സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു .

തലശേരി:മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ സഹദ മൻസിലിൽ ഖദീജയെ(28) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ
കെ എൻ ഫിറോസ്,
കെ എൻ ഇസ്മയിൽ എന്നിവരെ തലശേരി അഡീഷണൽ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

കേസിലെ നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു.
2012 ഡിസംബർ 22നായിരുന്നു സംഭവം
ഖദീജയുടെ വീടിനടുത്തു ആശാരി പണിക്കുവന്ന കോഴിക്കോട് ഫാറൂഖ് കോടമ്പുഴയിലെ മoത്തിൽ താഴെ ശാഹുൽ ഹമീദ്
എന്നയാളുമായി ഖദീജ സ്‌നേഹബന്ധത്തിലായി .
ഇതറിഞ്ഞ കദീജ യുടെ സഹോദരൻന്മാർ ഈ ബന്ധത്തെ എതിർത്തു .
എന്നാൽ വിവാഹിതയും രണ്ടു കുട്ടികളുടെ ഉമ്മയുമായ കദീജയുമായി ശാഹുൽ ഹമീദ് ബന്ധം തുടർന്നു.
സഹോദരൻമാരുടെ എതിർപ്പിനെ തുടർന്ന് ഫാറൂഖ് പോലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ച ചെയ്തു.
ഖദീജ താമസിച്ചുവരുന്ന പടിക്കച്ചാലിലെ വീട് ഖദീജയുടെ സഹോദരന്റെ പേർക്ക് എഴുതി കൊടുത്താൽ വിവാഹം നടത്തി കൊടുക്കുന്നതിന് സമ്മതിച്ചു. നിക്കാഹിന്നായി കോഴിക്കോട് നിന്നും ശാഹുൽഹമീദ് ബന്ധുക്കളുമായി ഡിസംബർ 12ന് പടിക്കച്ചാലിൽ എത്തി.
ഖദീജയുടെ സഹോദരൻമാരിൽ ഒരാൾ ശാഹുൽ ഹമീദിൻ്റെ ബന്ധുക്കളെ കൂട്ടി തൊട്ടടുത്ത പള്ളിയിൽ പ്രാർത്ഥിക്കാനെന്നും പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി.
ശാഹുൽ
ഹമീദിനെ പള്ളിയിലേക്ക് കൂട്ടാതെ വീട്ടിൽ തന്നെ നിർത്തിച്ചു.
ഉച്ചക്ക് 12 മണിയോടെ
ഖദീജയും ശാഹുൽ ഹമീദും സംസാരിച്ചു കൊണ്ടിരിക്കെ സഹോദരൻ മാരായ ഫിറോസ്, ഇസ്മായിൽ എന്നിവർ ചേർന്ന്
ശാഹുൽ ഹമീദിനെ പിടിച്ചുനിർത്തി ആക്രമിക്കുകയും കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു .
ആ സമയം ഖദീജ തടയാൻ ശ്രമിച്ചപ്പോൾ മുറിക്കകത്തേക്ക് ഖദിജയെ ബലമായി പിടിച്ചുകൊണ്ടുപോയി കുത്തിപരിക്കേല്പിക്കുകയും ചെയ്തു.
ഈ സമയം
ശാഹുൽ ഹമീദ് ഓടി രക്ഷപ്പെട്ടു.
പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സയിൽ കഴിയവേ
വൈകുന്നേരം 5.30 ഓടെ ഖദീജ മരണപ്പെട്ടു.
മട്ടന്നൂർ പോലിസ് ഇൻസ്പെക്ടർ ടി എൻ സജീവനാണ് കേസ്സ് അന്വേഷണം ആദ്യം നടത്തിയത് .
ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ടായ
കെ വി വേണുഗോപാലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 302, 324, 449 വകുപ്പുകൾ പ്രകാരമാണ് കേസ്സ് ചാർജ് ചെയ്തിരുന്നത്.
105 സാക്ഷികളെയാണ് കേസ്സിൽ വിസ്തരിച്ചത്. സാക്ഷിയായ പരിക്കേറ്റ ശാഹുൽ ഹമീദ് കൂറുമാറിയിരുന്നു .
സാഹചര്യം അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ പ്രതികൾക്കെതിരായിരുന്നു .
കോടതിയിൽ പ്രതികൾ കുറ്റം ചെയ്തില്ലായെന്നും ശാഹുൽ ഹമീദിൻ്റെ കൂടെ വന്നവരാണ് ഖദീജയെ കൊലപ്പെടുത്തിയതെന്നും വരുത്തി തീർക്കാൻ കഥകൾ മെനഞ്ഞു .
എന്നാൽ സ്വന്തം സഹോദരി കൊല്ലപ്പെട്ട ഉടനെ പ്രതികൾ ഒരു നോക്ക് കാണാനോ ശവസംസ്കാരത്തിൽ പങ്കെടുക്കാനോ എത്തിയില്ല .
സഹോദരി മരണപ്പെട്ട വിവരം അറിഞ്ഞ് പ്രതികളായ സഹോദരൻമാർ ആലുവായിലെ മലബാർ പ്ലാസ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചതിൻ്റെയും സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ചെയ്തതടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികളുടെ വാദം പൊളിഞ്ഞു.
ആലുവായിൽ വെച്ച് പിടികൂടിയ പ്രതികളുടെ വസ്ത്രത്തിൽ ഖദീജയുടെയും ശാഹൂൽ ഹമീദിൻ്റെയും രക്തക്കറ കണ്ടെത്തുകയും ചെയ്തു .

രാജൻതളിപ്പറമ്പ

Leave a Reply

Your email address will not be published. Required fields are marked *