ടി പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം
തളിപ്പറമ്പ്:കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണത്തിനുള്ള പുരസ്ക്കാരത്തിന് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് പോലിസ് കമീഷണർ ടി പി സുമേഷ് അർഹനായി.
വളപട്ടണം സ്റ്റേഷനിൽ
എസ് എച്ച് ഒ ആയിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സുമാർ 300 ഓളം പവൻ സ്വർണ്ണ്ണാഭരണങ്ങളും കവർച്ച നടത്തിയ കേസിൽ ഒരാഴ്ച്ചക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മുഴുവൻ ആഭരണങ്ങും കണ്ടെത്തുകയും ചെയ്ത് നടത്തിയ അന്വേഷണമാണ് അവാർഡിന് അർഹത നേടിക്കൊടുത്തത് . സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയായിരുന്നു.
നിരവധി കൊലപാതക കേസുകൾ, മോഷണ കേസുകൾ,
വധശ്രമ കേസുകൾ എന്നിവ അന്വേഷിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ്. മികച്ച അന്വേഷണ
ഉദ്യോഗസ്ഥനുള്ള
ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്തിയുടെ പോലീസ് മെഡൽ എന്നിവ നേടിയ ഉദ്യോഗസ്ഥനാണ്. നേരത്തെ തളിപ്പറമ്പ ബാറിലെ അഭിഭാഷകനായിരുന്നു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ് .
ഓൾ കേരള
അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി പി രാഘവൻ്റെയും ടി പി പത്മിനിയുടെയും മകനാണ്. കൂവേരി സ്വദേശി പി പി ഷിജിനയാണ് ഭാര്യ. യദുകൃഷ്ണ,
മൃദുൽകൃഷ്ണ മക്കളാണ്.
രാജൻ തളിപ്പറമ്പ





