Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍
Kerala NewsKollam NewsLifestylePolitics

സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍

By News Desk
31 October 2025 1 Min Read
Comments Off on സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍

ജില്ലാതല പട്ടയമേളയില്‍ 98 പേര്‍ക്ക് പട്ടയം കൈമാറി

കൊല്ലം:കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാനതല-ജില്ലാതല പട്ടയമേളകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 4,13,000 പട്ടയങ്ങള്‍ വിതരണംചെയ്തു; അഞ്ചു ലക്ഷമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പട്ടയമിഷന്‍, പട്ടയ അസംബ്ലി, പട്ടയ ഡാഷ്‌ബോര്‍ഡ് എന്നിവയിലൂടെ നിയമകുരുക്കില്‍ അകപ്പെട്ട ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. കോവളത്ത് കടല്‍പുറമ്പോക്ക് ഭൂമിയില്‍ കഴിഞ്ഞിരുന്ന 504 പേര്‍ക്ക് പട്ടയം നല്‍കി.
പട്ടയ ഡാഷ്‌ബോര്‍ഡിലൂടെ 287 ഭൂമിതര്‍ക്ക കേസുകള്‍ക്ക് പരിഹാരം കണ്ടെത്തി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ ലക്ഷ്യംനേടാന്‍ രാജ്യത്താദ്യമായി ഡിജിറ്റല്‍ ഭൂമി സര്‍വേ നടപ്പാക്കി. ഇതുവരെ എട്ടു ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചാല്‍ ഭൂമി രജിസ്‌ട്രേഷന്‍ എന്റെ ഭൂമി പോര്‍ട്ടലിലൂടെമാത്രമേ നടത്താന്‍കഴിയൂ. ക്രയവിക്രയ നടപടികള്‍ സുതാര്യമാവുകയും കൃത്രിമത്തം ഇല്ലാതാകുകയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കണ്‍ക്ലൂസീവ് ടൈറ്റില്‍ (അന്തിമമായ രേഖ) ഉറപ്പാക്കും. ആദ്യപടിയായി സെറ്റില്‍മെന്റ് ആക്ട് പാസാക്കി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ ഇടങ്ങളുടെവിവരങ്ങള്‍ കേന്ദ്രീകൃത ഭൂമിഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും. നവംബര്‍ ഒന്നിന് രാജ്യത്ത് അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംസ്ഥാന രൂപീകരണത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ തര്‍ക്കരഹിത ഭൂമിഇടപാടുകള്‍ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ജില്ലയിലെ 98 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടന്ന പട്ടയ അസംബ്ലികളില്‍ 37 ഭൂമി തര്‍ക്കവിഷയങ്ങള്‍ കണ്ടെത്തുകയും അവ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭാഅംഗീകാരത്തോടെ തീര്‍പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നാല് വര്‍ഷത്തിനിടെ ജില്ലയില്‍ 2500 പട്ടയങ്ങളും തീരദേശത്ത് 500 പട്ടയങ്ങളും നല്‍കിയതായി മന്ത്രി അറിയിച്ചു.
എം മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ ബീനാറാണി, എഫ്. റോയ്കുമാര്‍, അനില്‍ ഫിലിപ്പ്, സുരേഷ് ബാബു, രാഗേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Author

News Desk

Follow Me
Other Articles
Previous

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം; നിർമാണം ഉടൻ ആരംഭിക്കും

Next

ടി പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം

Recent Posts

  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme