Home / Kerala News / Thiruvananthapuram / സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക്

സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്നും പ്രതിഷേധം കടുക്കും. ഇന്നലെ കയ്യിൽ കർപ്പൂരം കത്തിച്ചു  നടപ്പാതയിലൂടെ മുട്ടിലിഴഞ്ഞും ഉദ്യോഗാർത്ഥികൾ സഹന സമരം നടത്തിയിരുന്നു.ഈ മാസം 19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.കാലാവധി കഴിയും മുൻപ്  പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ട് വയ്ക്കുന്നത്.പല ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ നടത്തുന്ന രാപ്പകൽ സമരം 13 ദിവസം പിന്നിട്ടു. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ്  നടത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *