ഇന്ത്യയിൽ ഇതാദ്യം! കർണാടകയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളത്തോടെ ആർത്തവ അവധി, സ്വകാര്യ മേഖലക്കും ബാധകം; ഇൻഡ്യയീൽ ആദ്യം
ബെംഗളൂരു: സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരുപോലെ ആർത്തവ അവധി നിർബന്ധമാക്കി കർണാടക സർക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്ട്രുൽ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ ബീഹാറിനും ഒഡിഷക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി കർണാടക മാറി.
എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. കർണാടകയിലാകട്ടെ സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി നിയമം പ്രവർത്തികമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സർക്കാർ – സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി യാഥാർത്ഥ്യമാകുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





