Home / National News / New Delhi / 2021 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകി, 2024 ൽ പരാതി അന്വേഷിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം വിളിക്കുന്നു.

2021 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകി, 2024 ൽ പരാതി അന്വേഷിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം വിളിക്കുന്നു.

കൊല്ലം : കശുവണ്ടി വ്യവസായികേരളപുരം സ്വദേശിജയചന്ദ്രൻ കഴിഞ്ഞ ഇടതു സർക്കാരിൽ ഒരു പരാതി നൽകി. കോവിഡ് കാലത്ത് തൻ്റെ കശുവണ്ടി ഫാക്ടറിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് പോർട്ടറിൽ പരാതി നൽകിയത്.ഫാക്ടറിയും വീടും കാനറാ ബാങ്ക് ജപ്തി ചെയ്യാൻ സാധ്യതയുള്ള തിനാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കിട്ടുന്നതിനാണ് പരാതി സമർപ്പിച്ചത്.2024 ൽ വ്യവസായ വകുപ്പിൽ നിന്ന് വിളിച്ചു. വിളിക്കുമ്പോഴും അദ്ദേത്തിൻ്റെ കശുവണ്ടി വ്യവസായം തകർന്നു തരിപ്പണമായി. ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു. വീടും ജപ്തി ചെയ്തു.ഓരോ ഫയലും ഒരു ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഓർമ്മിക്കാം.സർക്കാരിന് സമർപ്പിക്കുന്ന ഫയലുകൾ കൃത്യമായും പരിശോധിച്ചു ഒന്നുകിൽ നടപടി സ്വീകരിക്കുക .അല്ലെങ്കിൽ ഈ പരാതിക്ക് പരിഹാരം കാണാൻ കഴിയില്ല എന്ന് എഴുതി വിടാനുള്ള ഒരു ബാധ്യത നമ്മുടെ ഉദ്യോഗസ്ഥന്മാർക്ക് ഉണ്ടാകാതെ പോകുന്നത് കേരളത്തിൻറെ സിവിൽ സർവീസിന്റെ ശാപമാണ്. ഇതുപോലെ എത്ര പരാതികളാണ് ഓരോ മനുഷ്യരും നൽകിയിട്ട് അതിൻറെ ഫലത്തിനായി കാത്തിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം പരാതികൾ പരിഹരിക്കാൻ കഴിയുന്നത്ര സേവനം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *