Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/National News/New Delhi/ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
New Delhi

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

By News Desk
8 January 2025 3 Min Read
0
ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന, കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം. 

കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്.

പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ  എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.  മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡെൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്.  പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ ,  ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ  എന്നിവർ അടങ്ങുന്ന ജൂറിയാണ്.  നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിനു ചുക്കാൻ പിടിക്കുന്നു.

മാധ്യമശ്രീ പുരസ്‌കാര ചടങ്ങിന്റെ  മുഖ്യ സ്പോൺസർ (പ്ലാറ്റിനം | ഇവന്റ്)  പ്രശസ്ത സംരഭകരായ സാജ് ഏർത്  ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്.  കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു.  ഇതോടൊപ്പം എലീറ്റ്‌  സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത്‌ കെയർ പാർട്ണർ ബിലീവേഴ്‌സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ്  വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ  സജിമോൻ ആന്റണി, ബിനോയ് തോമസ്,  ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്

അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ചുവടെ.

‘മീഡിയ എക്‌സലൻസ് അവാർഡ് 2025’

കെ ജി  കമലേഷ്
മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ
ഏഷ്യാനെറ്റ് ന്യൂസ്
_____________________

രഞ്ജിത്ത് രാമചന്ദ്രൻ
മികച്ച വാർത്താ അവതാരകൻ – MALE
വാർത്ത 18 | കേരളം
___________

മാതു  സജി
മികച്ച വാർത്താ അവതാരക – FEMALE
മാതൃഭൂമി ന്യൂസ് ടി.വി
___________

അപർണ വി.
മികച്ച വാർത്താ നിർമ്മാതാവ്
റിപ്പോർട്ടർ ചാനൽ
_______________

ടോം കുര്യാക്കോസ്
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ
ന്യൂസ് 18 | കേരളം
____________

സിന്ധുകുമാർ
മികച്ച ന്യൂസ് ക്യാമറാമാൻ
മനോരമ ന്യൂസ് ചാനൽ
_________

ലിബിൻ ബാഹുലേയൻ
മികച്ച വീഡിയോ ന്യൂസ് എഡിറ്റർ
ഏഷ്യാനെറ്റ് ന്യൂസ്
_________________

അജി പുഷ്കർ
ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തി
റിപ്പോർട്ടർ ടി.വി
____________

സെർഗോ വിജയരാജ്
മികച്ച വിനോദ പരിപാടിയും നിർമ്മാതാവും
‘സ്റ്റാർ സിംഗർ’ | ഏഷ്യാനെറ്റ്
___________

ഷില്ലർ സ്റ്റീഫൻ
മലയാള മികച്ച വാർത്താ റിപ്പോർട്ടർ | പ്രിന്റ്
സ്പെഷ്യൽ  കറസ്‌പോണ്ടന്റ്  മലയാള മനോരമ
____________

എൻ.ആർ. സുധർമ്മദാസ്
മികച്ച ഫോട്ടോഗ്രാഫർ | പ്രിന്റ്
കേരളകൗമുദി

____________

ഗോകുൽ വേണുഗോപാൽ
മികച്ച യുവ പത്രപ്രവർത്തകൻ (MALE )
ജനം ടി.വി
___________

അമൃത എ.യു
മികച്ച യുവ പത്രപ്രവർത്തക (FEMALE
മാതൃഭൂമി ഓൺലൈൻ ന്യൂസ്
__________________

ആർ.ജെ. ഫസ്ലു
മികച്ച റേഡിയോ ജേർണലിസ്റ്റ് | ജോക്കി
ARN ന്യൂസ്  | ഹിറ്റ് എഫ് എം  | ദുബായ്
___________

‘ദി ക്യൂ’
മികച്ച ഓൺലൈൻ വാർത്താ പോർട്ടൽ
മനീഷ് നാരായണൻ, ചീഫ് എഡിറ്റർ
_______________

തിരുവനന്തപുരം പ്രസ് ക്ലബ്
ഈ വർഷത്തെ മികച്ച പ്രസ് ക്ലബ് 2024-25

_______________
പ്രത്യേക ജൂറി അവാർഡ്

ബി. അഭിജിത്ത്
എക്സിക്യൂട്ടീവ് എഡിറ്റർ , എ. സി. വി ന്യൂസ്
_______________

പ്രത്യേക ജൂറി അവാർഡ്
രാജേഷ് ആർ നാഥ്

പ്രൊഡ്യൂസർ | വിശ്വസിച്ചോ ഇല്ലയോ | ഫ്ലവേഴ്സ് ടി.വി
______________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

DR. ജോർജ് മരങ്ങോലി
എഡിറ്റർ | പ്രഭാതം | വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം
______________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

പേഴ്‌സി ജോസഫ്
ഡയറക്ടർ |ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ
ഏഷ്യാനെറ്റ്

_________________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

അനിൽ നമ്പ്യാർ
പ്രോഗ്രാം & കറന്റ് അഫേഴ്‌സ്
ജനം ടിവി
___________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

എൻ.പി. ചന്ദ്രശേഖരൻ
കൺസൾറ്റൻറ് , ന്യൂസ് ആൻഡ് കറൻ്റ് അഫയേഴ്സ്
കൈരളി ടി.വി
__________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

പി.ശ്രീകുമാർ
ഓൺലൈൻ എഡിറ്റർ, ജന്മഭൂമി
______________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

പ്രമോദ് രാമൻ
എഡിറ്റർ, മീഡിയ വൺ
_________________

‘പയനിയേഴ്‌സ് ഇൻ മീഡിയ 2025’

സി.എൽ. തോമസ്
മുതിർന്ന പത്രപ്രവർത്തകൻ
ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ്
കേരള മീഡിയ അക്കാദമി
__________________

വിശിഷ്ട പുരസ്‌കാരം
കേരള മീഡിയ അക്കാദമി

ആർ.എസ്. ബാബു
ചെയർമാൻ
______________
‘മധ്യമരത്‌ന’

ധന്യ രാജേന്ദ്രൻ
ചീഫ് എഡിറ്റർ, ദി ന്യൂസ് മിനിറ്റ്
_______________
‘മധ്യമശ്രീ’

ആർ.ശ്രീകണ്ഠൻ നായർ
ചീഫ് എഡിറ്റർ | 24 വാർത്ത
മാനേജിംഗ് ഡയറക്ടർ | ഫ്ലവേഴ്സ് ടി.വി

Author

News Desk

Follow Me
Other Articles
Previous

അജൈവ മാലിന്യത്തിൽ നിന്നും മോഹിനിയാട്ട നർത്തകി

Next

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme