ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മനോജിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പൈനാവ് :ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മനോജിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.ഗുരുതര അരോപണങ്ങൾ ഉന്നയിച്ച പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടി . ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ സുരേഷ് വർഗീസ് എസ് ന് ജില്ലാ മെഡിക്കൽ ആഫീസറുടെ അധിക ചുമതല നൽകി. Drമനോജിനെതിരായ പരാതിയിന്മേൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പു ജോയിൻ്റ് സെക്രട്ടറി ചിത്ര കെ.ദിവാകരൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





