കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ.
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ ആക്രോശമുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്നു ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





