ആക്ഷൻ ഹീറോ അരുണ്‍ വിജയ് നായകനാവുന്ന ‘രെട്ട തല’ 25 ന് റിലീസാവും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.
കൊച്ചി: ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല’ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ
തുടരുകയാണ്.
ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് രെട്ട തല.ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില് ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന് കൂടിയാണ് അരുണ്‍വിജയ്. ക്രിസ് തിരുകുമാരനാണ് രെട്ട തല സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ :
ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺടോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ,
പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ ,
വസ്ത്രധാരണം: കിരുതിഖ ശേഖര്‍ ,
കൊറിയോഗ്രാഫർ: ബോബി ആന്റിണി
സ്റ്റിൽസ് :മണിയൻ
ഡി ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ് ,
.സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ ,
ഗാനരചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. പി.ആർ. സുമേരൻ .
പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി.
സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.
സ്ട്രൈറ്റ് ലൈൻ സിനിമാസ് –
രാജശ്രീ ഫിലിംസുമാണ് ‘രെട്ട തല’ വിതരണം ചെയ്യുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





