ഈ വർഷം സർക്കാർ 7 കോടി 68 ലക്ഷം രൂപ ആശുപത്രിക്ക് KASP ഇനത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിൽ 228 താൽകാലിക ജീവനക്കാരും എച്ച്.ഡി. എസിന് കീഴിൽ 216 തത്കാലിക ജീവനക്കാരുമാണ് വിവിധ ഡിപ്പാർട്മെന്റ്കളിലായി ജോലി ചെയ്തു വരുന്നത്. KASP ക്ക് കീഴിലുള്ള ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ഇനത്തിൽ 48 ലക്ഷം രൂപ ചിലവ് വരുന്നുണ്ട്.
HDS നു കീഴിൽ നിയമിതരായ ജീവനക്കാർക്ക് ജൂൺ വരെയുള്ള മുഴുവൻ വേതനവും നൽകിയിട്ടുണ്ട്. അവർക്കു കുടിശ്ശിക ഉണ്ടായിട്ടില്ല.സാധാരണ എല്ലാ മാസവും 15-ആം തീയ്യതിയോട് കൂടിയാണ് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകി വരുന്നത്. ബഹു. വകുപ്പ് മന്ത്രിയുടെ സന്ദർശനം ഉണ്ടായത് 12 -ാം തീയതിയാണ്.
ഈ വർഷം സർക്കാർ 7 കോടി 68 ലക്ഷം രൂപ ആശുപത്രിക്ക് KASP ഇനത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.ഇതിൽ ഒന്നര കോടി രൂപ ജൂൺ മാസത്തിലാണ് കിട്ടിയത്. ഇത് ഉപയോഗിച്ച് അതുവരെ ശമ്പളം നൽകാൻ സാധിച്ചിട്ടുണ്ട്.
മാർഗ്ഗരേഖ പ്രകാരം പ്രകാരം 60 % മരുന്നും മറ്റു അനുബന്ധ സാധനങ്ങൾ വാങ്ങുന്നതിനും 40% ജീവനക്കാരുടെ വേതന ത്തിനുമാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ച് KASPന് കീഴിലുള്ള ജീവനക്കാർക്ക് ജൂൺ മാസത്തിൽ 6000 രൂപ വീതം നൽകിയിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം നൽകാനുമുണ്ട്.ഫണ്ട് വരുന്ന മുറക്ക് അടിയന്തിര പ്രാധാന്യം നൽകി ശമ്പളം നൽകുന്നതാണ്.
KASP പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്ഥാപനത്തിൽ പ്രതിമാസം ഒന്നര കോടി രൂപ യുടെ സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്.
എല്ലാമാസവും സാധാരണ ഗതിയിൽ 15 നകമാണ് HDSനു കീഴിലെ താൽക്കാലിക ജീവനക്കാർക്ക് വേതനം ലഭിക്കുന്നത് എന്നിരിക്കെയാണ് 12/08/2025 ന് ബഹു.ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി സന്ദർശിച്ച സമയത്ത് മന്ത്രിയുടെ മുൻപാകെ വേതനം ലഭിച്ചില്ല എന്ന് പറഞ്ഞ് ജീവനക്കാർ പരാതി ഉയർത്തിയിരിക്കുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





