അഞ്ജന(19) ട്രെയിൻ തട്ടി മരിച്ചു… ഒരു സാധാരണ പത്രവാർത്തയിലൊതുങ്ങിയ സംഭവം…
അരൂർ:ഒക്ടോ 2 ന് അർദ്ധരാത്രി അരൂർ റെയിൽവെ സ്റ്റേഷനു സമീപം അഞ്ജന(19) ട്രെയിൻ തട്ടി മരിച്ചു…ഒരു സാധാരണ പത്രവാർത്തയിലൊതുങ്ങിയ സംഭവം…ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്ത് അരൂരിൽ ധർമ്മക്കാട്ട് വീട്ടിൽ രതീഷിന്റെ രണ്ടു പെൺ മക്കളിൽ മൂത്തവളാണ് അഞ്ജന.കളമശ്ശേരി ClPET കോളേജിൽ പ്ളാസ്റ്റിക് ടെക്നോളജി ഡിപ്ളോമ കോഴ്സിന് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു.അതേ കോളേജിൽ പഠിച്ചിരുന്ന കോതമംഗലം വെണ്ടുവഴി.. ചിക്കരക്കുടിയിൽ ഹാരിസുമായി അവൾ പ്രണയത്തിലുമായിരുന്നു.വിവാഹ വാഗ്ദാനം നൽകി ഹാരീസ് അഞ്ജനയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.മരിക്കുന്നതിന് ഒരുമാസം മുൻപ് ഇരുവരും ഇടപ്പള്ളിയിലെ ഒരു ലോഡ്ജിൽ തങ്ങിയിരുന്നതായും..
പിന്നീട് അവൾ ഗർഭിണിയായോ എന്ന സംശയത്താൽ ഹാരീസ് അവളെ കൊലപ്പെടുത്തിയതാകാമെന്നാണ് പിതാവ് രതീഷ് പറയുന്നത്.
ഒക്ടോ – 2 ന് രാത്രി 9.30 കഴിഞ്ഞു കാണും ഹാരിസ് അഞ്ജനയെ ഫോണിൽ വിളിച്ച് പീരിയഡ്സ് ആയോ എന്നും മറ്റും അന്വേഷിച്ചതായും ദേഷ്യപ്പെട്ടു സംസാരിച്ചതായും അതെ തുടർന്ന് 10 മണിക്ക് ശേഷം പുറത്തെ ബാത്ത്റൂമിലേക്കെന്നു പറഞ്ഞു പുറത്തു പോയ അവൾ തിരിച്ചു വന്നില്ലെന്നും….. തൊട്ടടുത്തുള്ള വിജയാംബിക ഗ്രന്ഥശാലക്ക് സമീപം മാനവികം ഓപ്പൺ ഓഡിറ്റോറിയത്തിൽ രണ്ട് മൂന്നു യുവാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതും.. പിന്നിട് ഇരു ചക്ര വാഹനത്തിൽ രണ്ട് യുവാക്കളുടെ മധ്യത്തിൽ ഇരുന്ന് പോകുന്നതും പലരും കണ്ടിട്ടുള്ളതായും അച്ഛൻ രതീഷ് പറയുന്നു…
അഞ്ജനയുടെ മരണശേഷം ഹാരീസ് ബാംഗ്ളൂരിലേക്ക് കടന്നു കളഞ്ഞതായാണ് വിവരം…ഹാരീസോ…ഹാരീസ് അയച്ച സുഹൃത്തുക്കളോ അഞ്ജനയെ ബലമായി ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാകുമെന്ന് വീട്ടുകാർ സംശയിക്കുന്നു…ഇക്കാര്യങ്ങൾ വ്യക്തമാക്കി ലോക്കൽ പോലീസ് സ്റ്റേഷൻ മുതൽ ഡി.ജി.പി വരെയുളളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.പ്രണയം നടിച്ച് വശത്താക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയോ കൊലപ്പെടുത്തുകയോ ചെയ്യപ്പെട്ടവരിൽ ഒരാൾ കൂടിയാകും അഞ്ജന.
കൊലപാതക മാണെങ്കിലും ആത്മഹത്യയാണെങ്കിലും അഞ്ജനയുടെ മരണത്തിൽ ഹാരീസിന്റെ പങ്ക് വ്യക്തമാണ്.അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് കേരളാ പോലീസും….എത്ര ഒക്കെ കണ്ടാലും കേട്ടാലും തിരിച്ചറിയാൻ പക്വത ഈ കുട്ടികൾക്ക് ഉണ്ടാകുന്നില്ല.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





