ഞങ്ങൾ മുസ്ലീങ്ങളല്ല, മനുഷ്യരാണ് – മൻസിയ
മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും മതാന്ധന്മാരുടെ ശക്തമായ എതിർപ്പുകളെ അതിജീവിച്ച് ഭരതനാട്യത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും കലാമണ്ഡലത്തിൽ നിന്നും ഗവേഷണ ബിരുദവും കരസ്ഥമാക്കിയ പ്രതിഭാധനയായ നർത്തകിയാണ് മൻസിയ വി പി.
നൃത്തം ചെയ്യുന്ന പെൺകുട്ടിയായതിനാൽ മതഭ്രാന്തരായ ഒരു കൂട്ടർ സ്വന്തം മാതാവിന്റെ മയ്യത്ത് മറവു ചെയ്യാൻ ഖബറിടം വിലക്കിയപ്പോൾ, ഞങ്ങൾ മുസ്ലീങ്ങളല്ല, മനുഷ്യരാണെന്ന് ഈ സമൂഹത്തിൻ്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞവളാണ് മൻസിയ.
മൻസിയയെ കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തതിലൂടെ മനുഷ്യനെ മനുഷ്യനായി കാണാതെ, മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന പിന്തിരിപ്പൻ ആചാര ആഭാസങ്ങളെ തിരുത്തിയെഴുതാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുക തന്നെ ചെയ്യും.
കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മൻസിയക്ക്
അഭിനന്ദനങ്ങൾ
.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





