ഇന്ദിരാഗാന്ധി അഡ്വ. പി. റഹിം.
1966 മുതല്‍ 77 വരെ – വീണ്ടും 1980 മുതല്‍ ദു:ഖപര്യവസായിയായ
ജീവിതാന്ത്യം വരെ (1984 ഒക്ടോബര്‍ 31) ഭാരതത്തിനെ രാഷ്ട്രീയമായി നയിച്ച
പ്രഗത്ഭയായ ഒരു പ്രധാനമന്ത്രിയുടെ കഥയാണിത്.
സ്വതന്ത്ര ഭാരതത്തിന് ഐക്യം, അഖണ്ഡത, രാഷ്ട്രീയ ഐക്യ
ദാര്‍ഡ്യം, മതേതരത്വം, ആധുനിക സാമൂഹ്യ പുരോഗതി, സാമ്പത്തിക ഭദ്രത
എന്നിങ്ങനെ അന്നോളം കിട്ടില്ലാത്ത രാഷ്ട്രീയ നേതൃത്വം നല്കി ഭരത
ത്തിന്റെ സാരഥിയായി 1947 മുതല്‍ 1964 വരെ പതിനേഴു വര്‍ഷം, സ്വാതന്ത്ര്യ
ത്തിനെ രക്ഷിച്ച ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അവരുടെ പിതാവ്.
പിതാവിന്റെ ഭരണ നേതൃത്വം തുടരുമ്പോഴും കോണ്‍ഗ്രസ്സ് കക്ഷിയുടെ
സമുന്നത നേതൃ സ്ഥാനം വഹിച്ചത് അവര്‍ തന്നെയായിരുന്നു. പണ്ഡിറ്റ്ജി
യുടെ കാലശേഷം ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ഭരണ സാരഥ്യ കാലത്തും
അവര്‍ ഇന്‍ഫര്‍മേഷന്‍ – ബ്രോഡ് കാസ്റ്റിംഗ് വകുപ്പിന്റെ ചുമതലയുള്ള കാബി
നറ്റ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 1965 ല്‍ തമിഴ്നാട് പ്രക്ഷോഭണം ഹിന്ദി ഭാഷ
ക്കെതിരായി വീശിയടിച്ചപ്പോഴും, പഞ്ചാബ് അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാനുമായിട്ടുടലെടുത്ത യുദ്ധകാല പരിതസ്ഥിതിയിലും ധീരതയോടുകൂടി
അവര്‍ ഇടപെട്ടു.
ശാസ്ത്രിജിയുടെ അന്ത്യം ആകസ്മികമായിരുന്നു. 1966 ജനുവരി മാസം
ടാഷ്ക്കെന്റില്‍ വച്ചായിരുന്നു ആ മരണം. 18 മാസം മാത്രം നീുനിന്ന ഒരു
ഭരണത്തിന് അതോടുകൂടി തിരശ്ശീല വീഴുകയായിരുന്നു.
രാഷ്ട്ര നേതൃത്വത്തിന് ബഹു ഭൂരി പക്ഷം വോട്ടുകളോടുകൂടി
കോണ്‍ഗ്രസ്സ് കക്ഷി അവരെ തെരഞ്ഞെടുക്കുകയായിരുന്നു. ഔന്നത്യത്തിന്റെ
അത്യുച്ച സ്ഥായിയില്‍ അവര്‍ നേതൃമന്യയായി അവരോധിക്കപ്പെടുകയായിരു
ന്നു. സ്വാഭാഗികമായും എതിരഭിപ്രായങ്ങള്‍ ആഞ്ഞടിച്ചിട്ടും തുടര്‍ന്നു വന്ന
പതിനെട്ടു ദീര്‍ഘ വര്‍ഷങ്ങള്‍ അവരുടെ നേതൃത്വ കര്‍മ്മങ്ങളും ആഗോള തല
ങ്ങളിലെ അച്ചുത് ശേഷിയും ലക്ഷ്യബോധവും പ്രകടമായി കാണുകയായി
രുന്നു. നിര്‍ണ്ണായകങ്ങളായ വെല്ലുവിളികളായിരുന്നു അവര്‍ക്ക് നേരിടേിയിരു
ന്നത് – രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്യം എന്നീ ആഭ്യന്തര വിഷയങ്ങള്‍
അന്താരാഷ്ട്ര ബന്ധങ്ങളോളം ഉത്കണ്ഠാകുലങ്ങളായിരുന്നു.
രാഷ്ട്രീയ രംഗത്തെ ഇന്ദിരാജി
പ്രധാനമന്ത്രി സ്ഥാനത്ത് കഷ്ടിച്ച് ഒരു വര്‍ഷമായപ്പോഴായിരുന്നു 1967
ലെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ – ആദര്‍ശ ഭദ്രതയോ,
കെട്ടുറപ്പോ അശേഷം ഇല്ലാതെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഓരോ
സംസ്ഥാനങ്ങളിലും ഉടലെടുക്കാന്‍ തുടങ്ങി. അതോടൊപ്പം പാര്‍ലമെന്റില്‍
കോണ്‍ഗ്രസ്സ് കക്ഷിക്കും പ്രാതിനിത്യം നിര്‍ണായകമായി കുറയാനും തുടങ്ങി.
രാജ്യസഭയില്‍ ഭരണഘടനാപരമായ നിയമനിര്‍മ്മാണത്തിന് ആവശ്യമായ ഭൂരി
പക്ഷംപോലും ഇല്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളും നീങ്ങി – രാഷ്ട്ര
ത്തിന്റെ രാഷ്ട്രീയ പ്രഭാവങ്ങളില്‍ നിന്നു തന്നെ കോണ്‍ഗ്രസ്സും കക്ഷി അപ്ര
ത്യക്ഷമായിതുടങ്ങി. ഛിദ്ര ശക്തികളുടെ സ്വാധീനത്തില്‍ നിന്ന് രാജ്യത്തെ
രക്ഷിക്കുക, സ്വന്തം കക്ഷിയുടെ നേതൃ സ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍
പിരിഞ്ഞുപോകുന്നതിനെ ചെറുക്കുക എന്നിങ്ങനെ ദുഷ്ക്കരങ്ങളായ വെല്ലുവി
ളികള്‍ അവര്‍ക്ക് നേരിടേി വരുകയും ചെയ്തു.
തന്റെ സ്വതസിദ്ധമായ കര്മ്മക്ഷമതയിലൂടെ അവര്‍ വെല്ലുവിളികള്‍
നേരിട്ടു തുടങ്ങി. സ്വന്തം കഴിവുകളും രാഷ്ട്രീയ സ്വാധീനവും അവര്‍ ആയതി
ലേക്ക് നിരത്തി. കേവലം വെറും സാധാരണക്കാരനെയും, കേവല ജനത
യെയും ഇക്കാര്യത്തിന് അവര്‍ കൂസലില്ലാതെ സമീപിച്ചു. അധോലോകങ്ങളില്‍
തല്‍പ്പരകക്ഷികളുടെ കൂട്ടുചേരലുകള്‍ക്കും രാഷ്ട്രീയ കുതിരകച്ചവട
ങ്ങള്‍ക്കുമെതിരെ മന:സാക്ഷിയുടെ വോട്ടും അവര്‍ അവകാശപ്പെടുവാന്‍ തുട
ങ്ങി. അധോലോക കക്ഷികളുടെ നീക്കങ്ങള്‍ക്കെതിരെ സ്വന്തം
സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് സ്ഥാനത്ത് കൊു വരികയും ചെയ്തു (വി.വി.
ഗിരി).
കോണ്‍ഗ്രസ്സ് സംഘടനയെന്നും, ഭരണകക്ഷിയെന്നും രായി പിളര്‍ന്നു.
സംഘടനയുടെ മേധാവിത്വം അധോലോക ശക്തിയും ഭരണകക്ഷിയുടെ
നേതൃസ്ഥാനം അവരിലും നിക്ഷിപ്തമായി. ചുരുക്കത്തില്‍ ആ വ്യക്തി
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





