നവീന്‍ ബാബു ചേംബറിലെത്തി കണ്ടെന്ന കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് ഭാര്യ മഞ്ജുഷ .
പത്തനംതിട്ട: നവീൻ ബാബുവും കണ്ണൂർ കലക്ടറും തമ്മിൽ യാതൊരു ആത്മബന്ധവുമില്ലെന്ന് ഏഡിഎം ൻ്റെ ഭാര്യമഞ്ചുഷ പറഞ്ഞു.’മറ്റ് കളക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂർ കളക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാന്‍ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചില് നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കളക്ടറോട് ഒരു ലീവ് ചോദിക്കാന്‍ പോലും നവീന്‍ ബാബുവിന് മടിയായിരുന്നു. രാവിലെ വന്നിട്ട് വൈകീട്ട് തിരികെ കണ്ണൂരിലേക്ക് പോയ ദിവസങ്ങളുണ്ട്’, മഞ്ജുഷ പറഞ്ഞു.എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





