“വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻ
പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട് ജില്ലകളുടെയും മധ്യഭാഗം എന്ന നിലയിൽ പുനലൂരാണ് കോടതി സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.കൊല്ലത്തും, കൊട്ടാരക്കരയിലും കോടതിക്ക് വേണ്ട കെട്ടിടം സ്വന്തമായില്ല. എന്നാൽ പുനലൂരിൽ ജുഡീഷ്യറിയുടെ കെട്ടിടം തന്നെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എല്ലാസൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് പുനലൂരിൽ തന്നെ കോടതി സ്ഥാപിക്കാൻ സർക്കാരും, ജുഡീഷ്യറിയും തയാറാകണമെന്ന് പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. ജെറോം, സെക്രട്ടറി അഡ്വ. പി.ബി. അനിൽമോൻ, വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഷിബു എന്നിവർ ആവശ്യപ്പെട്ടു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





