സി.പിഐ(എം)പിബിയിൽ ധാരണ. വരുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ ,
ന്യൂദില്ലി: യെച്ചൂരിക്ക് പകരം സ്ഥിരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും വരുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നുമാണ് സിപിഎം പിബിയിൽ ധാരണ.സീതറാം യെച്ചൂരി അന്തരിച്ചതോടെ ഒഴിവു വന്ന ജനറൽ സെക്രട്ടറി പദവിയിലേക്ക് തത്ക്കാലം ആരെയും തെരഞ്ഞെടുക്കേണ്ടെന്ന് സിപിഎം. ഇന്ന് ഡൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. ഇതിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരിൽ ഒരാൾക്ക് ചുമതല നൽകണമെന്ന നിർദ്ദേശം നേരത്തെ ഉയർന്നിരുന്നു.
സീതാറാം യെച്ചൂരി അനുസ്മരണം നാളെ ദില്ലിയിൽ ചേരും.
സീതാറാം യെച്ചൂരിയെ അനുസ്മരിക്കാൻ നാളെ വൈകിട്ട് 3 ന് ദില്ലിയിലെ താൽക്കത്തോറസ്റ്റേഡിയത്തിൽ സി.പിഎം സി സി യാണ് യോഗം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹൂൻ ഗാന്ധിയും മറ്റ് ഇന്ത്യൻ സംഖ്യ നേതാക്കളും പങ്കെടുക്കും.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





