കടയ്ക്കലിൽ മധ്യവയസ്കന്റെ മൃതദേഹം വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകള്‍ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
ജീര്‍ണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബൈജുവിന്റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സഹോദരന് ബിജു വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





