മെമുട്രെയിനിലെ ദുരിതയാത്ര, നിന്നു തിരിയാൻ ഇടമില്ല, ക്രോസിംഗിൻ്റെ പേരിൽ പിടിച്ചിടുന്നു.
ആലപ്പുഴ: മെമു ട്രെയിനിൽ യാത്ര ദുരിതം പേറി യാത്രക്കാർ. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ സ്ത്രീകളും വിദ്യാർത്ഥികളും ദുരിതത്തിലാകുന്നു. ഇതുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്. തുറവൂർ – അരൂർ ഉയരപാത നിർമ്മാണം നടക്കുന്നതിനാൽ ബസ്സ് യാത്രക്കാരും മെമു വിനെ ആശ്രയിക്കുന്നതാണ് തിരക്കിന് കാരണം. പിന്നെ ക്രോസിംഗിൻ്റെ പേരിൽ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്നവർ വരെ ഈ മെമുവിനെ തേടി യാത്ര ചെയ്യാൻ എത്തുന്നത്. അധികാരികൾ ഇടപെടണമെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.ആലപ്പുഴ എറണാകുളം മെമുവിൻ്റേതാണ് ഈ ദുർഗതി. വൈകിട്ട് എറണാകുളത്തു നിന്നു കായംകുളം വരുന്ന പാസഞ്ചർ ട്രെയിനിൻ്റെ കാര്യത്തിലും ഇതുതന്നെ ഫലം. വന്ദേഭാരത് പോകുന്നതിനായി ദുരിതത്തിലാകുന്നത് ഞങ്ങളാണ്എന്നതാണ് ഇവർ പരാതിപ്പെടുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





