“പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍”
വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന് നസറുദ്ദീന്‍ മൂസ(37) ആണ് പരവ്വൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ പരവ്വൂര്‍ തെക്കുംഭാഗം റോഡില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുള്ള ട്രാഫിക്ക് നിയന്ത്രണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് പ്രതികള്‍ ലോറി കൊണ്ട് ഇടിച്ച് തകര്‍ത്തത്. പോലീസ് ഉദ്യോഗസ്ഥര്‍ റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചതില്‍ പ്രകോപിതരായാണ് പ്രതികള്‍ റാലിക്കെത്തിയ ലോറി ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകര്‍ത്തത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ പോലീസ് പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ മോല്‍നോട്ടത്തില്‍ പരവ്വൂര്‍ ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിജയകുമാര്‍, ബിജു, പ്രകാശ്, എസ്.സിപിഒ മനോജ്, പ്രേംലാല്‍, സിപിഒ അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് നസറുദ്ദീന്‍ മൂസയെ പിടികൂടിയത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





