മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.
വളപട്ടണം:മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ
കെ ശ്രീജിത്ത്,എടക്കാട്
ബൈത്തുല്‍നിസാറിലെ
ടി കെ മുഹമ്മദ്റഫീഖ്എന്നിവരാണ്പിടിയിലായത്.വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ടി പിസുമേഷിന്റെ നിര്ദ്ദേശപ്രകാരംഎസ് ഐ :
പി ഉണ്ണികൃഷ്ണന്,ഗ്രേഡ്എസ് ഐ :മധു പണ്ടാകന്,
സി പി ഒ : കിരണ്‍,ഡ്രവര്‍ സുഭാഷ് എന്നിവരുംകണ്ണൂര്സിറ്റിഡാന്സാഫ് ടീമുംചേര്ന്നാണ് ഇവരെപിടികൂടിയത്.പുതിയതെരു ഹൈവേ ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണ് കാസര്‍ഗോഡ് ബസില്‍ വന്നിറങ്ങിയ
കെ ശ്രീജിത്തിനെ(35)
ആദ്യം പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പിന്നീട് പിടികൂടിയത്.ഇരുവരും മുംബൈയില്‍ പോയി ബ്രൗണ്‍ ഷുഗര്‍ വാങ്ങി കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി ബസ് മാര്‍ഗം കണ്ണൂരിലേക്ക് വരികയായിരുന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





