ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.
പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം പണം മുൻകൂർ വാങ്ങി കുത്തക കമ്പനികളിൽ നിക്ഷേപിക്കുന്ന തൊഴിലാളി വിരുദ്ധമായ പെൻഷൻ പദ്ധതി തന്നെയാണിതെന്നും അതിനോട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിന് യോജക്കാനാവില്ലെന്നും സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അഭിപ്രായപ്പെട്ടു. പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിച്ചു കിട്ടുന്നതുവരെ അതിനു വേണ്ടിയുള്ള സമരം സംഘടന തുടരുമെന്നും നേതാക്കൾ പറഞ്ഞു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





