“വാഹനാപകടം ഒരാൾ മരിച്ചു”
കായംകുളം:പള്ളിപ്പാട് പൊയ്യക്കര ശിവമൂർത്തി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. റോഷനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. രാത്രി ഒരു മണിയോടെ ശിവമൂർത്തി ക്ഷേത്രത്തിനു സമീപം പരിക്കുകളോടെ കണ്ടെത്തിയ റോഷനെ പള്ളിപ്പാട് പഞ്ചായത്ത് മെമ്പർ രതീഷ് രാജേന്ദ്രൻ്റെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊയ്യക്കര അമൃത പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. മാതാവ് : ഷേർളി (ഹരിതകർമ്മസേനാംഗം). സഹോദരൻ: റോഷ്. സംസ്ക്കാരം പിന്നീട്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





