കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങി
കൊല്ലം: മൈനാഗപ്പള്ളിയിൽ കാർ സ്കൂട്ടർയാത്രികയെഇടിച്ചുതെറിപ്പിച്ചു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർകയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്നു മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ 45 മരിച്ചു ഇന്ന് വൈകിട്ട് മൈനാഗപ്പള്ളിയിലാണ് സംഭവം .അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയും ചെയ്തു. ഇത് കണ്ട് ഓടിക്കൂടിയാ നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ ഓടിച്ചു പോയി. അപകടം വരുത്തിയവാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്ത മണൽ സ്വദേശി അജ്മൽ ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ ഫൗസിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





