രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറി.
കോഴിക്കോട് :ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്.സീതാറാം യെച്ചൂരി ഇ.പിയുടെ പ്രിയപ്പെട്ട നേതാവായിരുന്നു. അത് തന്നെയാണ് അദ്ദേഹത്തെ ദില്ലിയിൽ എത്തിച്ചത്. പാർട്ടി നൽകിയ വിഷമങ്ങൾ ഉള്ളിൻ ഒതുക്കി അദ്ദേഹം മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അതിലും വലിയ വിഷമം അപ്രതീക്ഷിതമായി എത്തുകയും ചെയ്തു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





