മാനസിക വെല്ലുവിളി നേരിടുന്നതും പതിമൂന്നു വയസ്സുള്ളതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും.
കൊട്ടാരക്കര: പതിമൂന്നു വയസുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജയൻ മകൻ 31 വയസുള്ള അജീഷ് നെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി ശ്രീമതി. അഞ്ജു മീരാ ബിർള 20 വർഷം കഠിന തടവിനും 15,000 രൂപ പിഴയും ശിക്ഷിച്ചത്. 10.02.2022 ൽ നടന്ന സംഭവത്തിന് പുത്തൂർ പോലീസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാർ FIR രെജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിട്ടുള്ള കേസാണിത്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





