പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു; കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്.
കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. പ്രതി പെൺകുട്ടിയെയും ഇവരുടെ അനിയത്തിയെയും ആക്രമിച്ചതായും റിപ്പോർട്ട് ഉണ്ട്. വീടിൻറെ വരാന്തയിൽ ഉറങ്ങിക്കിടന്ന കുടുംബത്തെ കത്തിയുമായി എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മാതാപിതാക്കൾ മരിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും . ഒരുമിച്ചു താമസം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് വേർപിരിയുകയായിരുന്നു .അതിനു ശേഷം പെൺകുട്ടി മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വേർപെടുത്തി പെൺകുട്ടിയെ മാതാപിതാക്കൾ കൊണ്ടുപോയത് ആരോപിച്ചായിരുന്നു യുവാവിന്റെ ആക്രമണം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





