ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവൃദ്ധന് സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനം.പുനലൂർ ചാലിയാക്കര ഉപ്പൂഴി (62) വയസുള്ള ബേബിയ്ക്കാണ് മർദ്ദനം.രാവിലെ കണ്ണിനു ചികിത്സയ്ക്കായിട്ടാണ് ബേബി ആശുപത്രിയിൽ എത്തിയത്. അപ്പോൾ സെക്യൂരിറ്റി ജീവനക്കാരനുമായി ബേബി തർക്കമുണ്ടായി.തുടർന്ന് ഉണ്ടായ വീഴ്ചയിൽ ബേബിയുടെ തലയ്ക്കു മുറിവേറ്റു. എന്നാൽ പ്രായം പോലും കണക്കിലെടുക്കാതെ രോഗിയായ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ധിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





