കർണാടകയിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് നൽകേണ്ടന്ന് കർണാടസർക്കാർ.
ബംഗളുരു : കർണാടകയിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റുകൾ നൽകേണ്ടതില്ലെന്നും ഇനി മുതൽ കർണ്ണാടക ട്രാൻസ്പോർട്ട്കോർപ്പറേഷനു മാത്രം പെർമിറ്റ് അനുവദിച്ചാൽ മതിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഉത്തരവ് ഗതാഗത വകുപ്പു പുറത്തിറക്കി. കോൺട്രാക്റ്റ് കാരിയേജ് ഒഴികെ മറ്റ് പാസഞ്ചർ ബസ്സുകൾക്ക് നൽകുന്ന പെർമിറ്റ് ആണ് നിർത്തലാക്കിയത്. എന്നാൽ നിലവിൽ പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾക്ക് സർവീസ് തുടരാം. എന്നാൽ കർണാടക ആർടിസി ബസുകൾക്ക് മാത്രം ഓടാൻ അനുമതിയുള്ള 21 ദേശസാൽകൃതമേഖലകൾ ഒരു കുടക്കീഴിൽ ആക്കി പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കർണാടക പൊതുമേഖലയെ രക്ഷിക്കാനും ലാഭകരമാക്കുന്നതിനും വേണ്ടിയാണ് ‘ ഈ ഉത്തരവ് എന്നും ഗതാഗത വകുപ്പ് പറഞ്ഞു
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





