“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:യുവാവ് പിടിയിൽ”
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ്, ഹൗസ് നമ്പർ 189 ൽ സുധി മകൻ കുമാർ(23) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പതിനാറ്കാരിയായ പെൺകുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023 സെപ്റ്റംബർ മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നിരവധി തവണ ഇയാൾ ഇപ്രകാരം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം നടത്തിയ അന്വേഷണത്തിൽ പ്രതിയായ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





