“ലുക്ക് മാറ്റി സുരേഷ് ഗോപി”
ഒറ്റക്കൊമ്പന് എന്ന ചിത്രത്തിന് വേണ്ടി ലുക്ക് മാറ്റി ആരാധകരെ അമ്പരപ്പിച്ച സുരേഷ് ഗോപി ഇപ്പോള്‍ പുതിയ രൂപത്തില്‍ എത്തിയിരിക്കുകയാണ്. താടി വടിച്ച പുതിയ ലുക്കിലുള്ള തന്റെ ചിത്രം സുരേഷ് ഗോപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പഴയ സുരേഷ് ഗോപിയെ വീണ്ടും കണാനായെന്നാണ് ചിത്രം കണ്ട ചിലരുടെ അഭിപ്രായം. ഒറ്റക്കൊമ്പന് സിനിമയ്ക്കുവേണ്ടി ചെയ്ത മേക്കോവറിലുള്ള മാറ്റം ചിത്രീകരണത്തിലെ തടസ്സമാണോ സൂചിപ്പിക്കുന്നതെന്ന സംശയം പങ്കുവെക്കുന്നവരുമുണ്ട്.
ഒറ്റക്കൊമ്പന് സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു വിവരം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താടി നീട്ടി വളര്‍ത്തിയ സുരേഷ് ഗോപി മാസങ്ങളോളം ആ ലുക്കിലാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





