“ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു”
തിരുവനന്തപുരം:ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. അസഹനീയമായ വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നി ചേർത്ത നിലയിൽ നിലയിൽ കാണുന്നത്,നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ പറഞ്ഞു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





