ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടി.
ഈരാറ്റുപേട്ട: ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി.
സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ അൻവർ ഷാ , അൽഷാം , ഫിറോസ് എന്നിവരാണ് പിടിയിലായത്. ബാങ്കിന്റെ സിഡിഎമ്മിലാണ് ഈ പണം നിക്ഷേപിച്ചത്.ബാങ്ക് അധികൃതരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നടത്തിയ പരിശോധനയിൽ ഒരാളുടെ വീട്ടിൽ നിന്നും 24000 രൂപയുടെ കള്ളനോട്ടും കണ്ടെത്തി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





