മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി.
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പൊയ നീല്‍കമല്‍ എന്ന ഫെറി ബോട്ടാണ് വി മുംബൈയിലെ ഉറാനു സമീപം അപകടത്തിൽ പെട്ടത്.മരിച്ചവരിൽ 10 സാധാരണക്കാരും മൂന്ന് നാവികസേനാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുംബൈയ്ക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ ഐലൻഡിലേക്ക് പൊകുകയായിരുന്ന നീലകമൽ ഫെറിയിൽ വൈകുന്നേരം 4 മണിയോടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു. നൂറോളം യാത്രക്കാരും ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നതായാണു വിവരം.നൂറോളം പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായ് തിരച്ചിൽ തുടരുന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





