പത്തനംതിട്ടയില്‍ വാഹനാപകടം; നാല് മരണം.
.പത്തനംതിട്ട മുറിഞ്ഞ കല്ലിൽ കാർ ബസ്സിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം കാരണം. മലേഷ്യയിൽ നിന്ന് എത്തിയ മകളെ കൂട്ടാൻ എത്തിയ കുടുംബം.മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ നിഖിൽ മാത്യു നിധിൻ എന്നിവരാണ് മരിച്ചത് പുലർച്ച അഞ്ചുമണിയോടെ അപകടമുണ്ടായത് മലേഷ്യയിൽ ഉണ്ടായിരുന്ന മകളെ എയർപോർട്ടിൽ നിന്നും വിളിച്ചു കൊണ്ടുവരികയായിരുന്നു കാർ വെട്ടിപ്പൊളിച്ച്മൃതദേഹങ്ങൾ പുറത്തെടുത്തത്.30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി ആശുപത്രിയിൽവച്ചാണ് മരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം. നാട്ടുകാർ എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ആന്ധ്രാ സ്വദേശികളായ അയ്യപ്പൻമാരുടെ ബസ്സുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്.ഇന്ന് വെളുപ്പിന് 5 മണിയോടെ അപകടം നടന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





