കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത് നടത്തുമെന്ന് സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ എ എ റഷീദ് ജനറൽ കൺവീനർ വാരൃത്ത് മോഹൻകുമാർ എന്നിവർ അറിയിച്ചു.സമ്മേളനത്തിന് തുടക്കം കുറിച്ച് റ്റി നാഗരാജൻ നഗറിൽ 8ന് രാവിലെ 10മണിക്ക് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും.തുടർന്ന് നിലവിലുള്ള ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
ജനുവരി 9 ന് രാവിലെ 9 മണിക്ക് ചിന്നക്കട പ്രസ് ക്ലബ് മൈതാനിയിൽ നിന്നാരംഭിക്കുന്ന വിളംബരജാഥ നഗരം ചുറ്റി ജി ജ്യോതിപ്രകാശ് നഗറിലെ (സി.എസ്.ഐ.കൺവെൻഷ സെന്റർ) സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് രാവിലെ 10 മണിക്ക് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിന്റെ അദ്ധൃക്ഷതയിൽ സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും.എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ, സി.ആർ.മഹേഷ് എംഎൽഎ.കെപിസിസി രാഷ്ട്രീയ കാരൃ സമിതിയംഗം ശൂരനാട് രാജശേഖരൻ, യുഡിഎഫ് ചെയർമാൻ കെസി രാജൻ, കെപിസിസി ജനറൽ സെക്രട്ടറി എംഎം നസീർ, കൺവീനർ ഡി അശോകൻ എന്നിവർ പ്രസംഗിക്കും.രാവിലെ 11.30ന് ജില്ലാ പ്രസിഡന്റ് എ എ റഷീദിന്റെ അധൃക്ഷതയിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ ആർ കുറുപ്പ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ട്രഷറർ ആർ രാജൻ കുരുക്കൾ മുഖൃപ്രസംഗം നടത്തും.ഉച്ചയ്ക്ക് 2മണിക്ക് ജില്ലാ വൈസ് പ്രസിഡൻറ് ജി അജിത് കുമാറിന്റെ അദ്ധൃക്ഷതയിൽ സംഘടനാ ചർച്ച സംസ്ഥാന ജനറൽസെക്രട്ടറി എം പി.വേലായുധൻ ഉദ് ഘാടനം ചെയ്യും വൈകിട്ട് 3 മണിക്ക് വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എസ് വിജയകുമാരിയുടെ അദ്ധൃക്ഷതയിൽ വനിതാ സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം ബിന്ദുകൃഷ്ണ ഉദ് ഘാടനം ചെയ്യും.. സംസ്ഥാന ജില്ലാ ഭാരവാഹികൾ.സർവീസ് സംഘടന നേതാക്കൾ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും വൈകിട്ട് 4 മണിക്ക് പുതിയ ജില്ലാ കൗൺസിൽ യോഗത്തിൽ വരണാധികാരി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ രാജേന്ദ്രകുമാറിന്റെ അദ്ധൃക്ഷതയിൽ തെരഞ്ഞെടുപ്പ് നടക്കും
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





