പബ്ലിക്ക് സർവീസ് കമ്മീഷൻ (PSC)വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഓൺലൈൻ വഴി മാത്രം
തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽപബ്ലിക്ക് സർവീസ് കമ്മീഷൻ (PSC)വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഓൺലൈൻ വഴി മാത്രമെന്ന് അറിയിപ്പിൽ പറയുന്നു.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.കൃത്യമായും ക്യൂ ആർ കോഡ് ബന്ധപ്പെടുത്തി സുരക്ഷിത സംവിധത്തിലൂടെ നിയമന നിർദ്ദേശം ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കുമ്പോൾ ഇത് ലഭ്യമാകുന്നതാണ്. അഡ്വൈസ് മെമ്മോ ലഭ്യമാകുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം തന്നെ എസ് എം എസ് സന്ദേശം കൂടി നൽകും.പുതിയ പരിഷ്കരാങ്ങൾ ഗുണകരമാകട്ടെ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





